നിങ്ങൾക്ക് സിനിമാതാരം ലെനയുടെ മുഖച്ഛായയുണ്ടോ? സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ?
നിങ്ങൾക്ക് പ്രശസ്ത സിനിമാ താരം ലെനയുടെ മുഖച്ഛായയുണ്ടോ? സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ? 23 വയസ്സിന് താഴെയാണോ പ്രായം? മൂന്നും ഒ കെ ആണെങ്കിൽ സിനിമാ നടി ആകാനുള്ള അവസരമാണ് വന്നു ചേർന്നിരിക്കുന്നത്.
ലക്ഷ്മിനാഥ് ക്രിയേഷൻസ് ഒരുക്കുന്ന പുതിയ ചിത്രത്തിലേക്കാണ് നടി ലെനയുടെ മുഖച്ഛായയുളള അഭിനേത്രിയെ തേടുന്നത്. 18-നും 23-നും ഇടയിൽ പ്രായമുള്ള യുവതികൾക്കാണ് അവസരം.
താത്പര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത ഫോട്ടോയും പെർഫോമൻസ് വീഡിയോയും castingforarg@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ 9961996262 എന്ന വാട്സാപ്പ് നമ്പറിലേക്കോ അയയ്ക്കണം. 2022 മാർച്ച് 28 ആണ് അവസാന തീയതി.