വാടാനപ്പള്ളി പഞ്ചായത്തിൽ 'ഡോക്ടര്‍ ടു ഡോര്‍' പദ്ധതിക്ക് തുടക്കം.
വാടാനപ്പള്ളി: ഡോക്ടര്‍ ടു ഡോര്‍ പദ്ധതിയുടെ (കോവിഡാനന്തര ഗൃഹപരിചരണം) വാടാനപ്പള്ളി പഞ്ചായത്ത് തല ഉദ്ഘാടനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃത്തല്ലൂര്‍ സി എച്ച് സി സൂപ്രണ്ട് ഡോ. പി കെ രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി എം നിസ്സാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ.ക. ചെയര്‍പേഴ്സണ്‍ കെ ബി സുരേഷ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ.ക. ചെയര്‍പേഴ്സണ്‍ സുലേഖ ജമാലു, വികസന സ്റ്റാ.ക. ചെയര്‍പേഴ്സണ്‍ രന്യ ബിനീഷ്, ക്ഷേമകാര്യ സ്റ്റാ.ക. ചെയര്‍പേഴ്സണ്‍ സബിത്ത് എ എസ്, മെമ്പർമാരായ ധനീഷ് കെ എസ്, സുജിത്ത് എം എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി കെ കെ ലത നന്ദി രേഖപ്പെടുത്തി.