സംസ്കാര സാഹിതി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർപ്പ് സി എച്ച് സിയിലെ ഡോക്ടർമാരെ ആദരിച്ചു.

ചേർപ്പ്:

ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സംസ്കാര സാഹിതി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർപ്പ് സി എച്ച് സിയിലെ ഡോക്ടർമാരെ ആദരിച്ചു. സംസ്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ അഡ്വ. പി എസ് സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങ് യൂത്ത് കോൺഗ്രസ്സ് മുൻദേശീയ സെക്രട്ടറി ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരായ കെ ആർ സുനിൽകുമാർ, ഹരിത ശിവരാമൻ, നാരായണൻ നായർ, ഗംഗാദേവി ഇ കെ, ജാഫർ പി ജെ, മനു ഗോപാൽ, പ്രേമ പി വി, രശ്മി കെ ആർ, അമൃത ജയൻ എന്നിവരെയാണ് മെമെന്റോ നൽകി ആദരിച്ചത്. യൂത്ത് കോൺഗ്രസ്സ് നേതാവ് അഡ്വ. സുനിൽ ലാലൂർ, കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ ആർ സിദ്ധാർത്ഥൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംസ്കാര സാഹിതി നിയോജക മണ്ഡലം കൺവീനറും ബ്ലോക്ക് പഞ്ചായത്തംഗവുമായ ഷീല ഹരിദാസ് സ്വാഗതവും ഷനിൽ പെരുവനം നന്ദിയും പറഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഭരതൻ, പ്രതീപ് വലിയങ്ങോട്ട്, എം എം അബൂബക്കർ, പ്രവീൺ മുത്തുള്ളിയാൽ, വിമൽ കെ എസ്, പീയൂഷ് കെ ആർ, വിനു വർഗ്ഗീസ്, ഷെഫി കൊട്ടാരത്തിൽ, ജെസ്ന ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts