ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ നവജാത ശിശുരോഗ വിഭാഗത്തിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഏപ്രിൽ 22 ന് രാവിലെ 11 മണിക്ക് പ്രൻസിപ്പാളിന്റെ കാര്യാലയത്തിൽ വെച്ച് നടത്തും. ഏറ്റവും കുറഞ്ഞ യോഗ്യത എംഡി പീഡിയാട്രിക്സ്/ ഡി സി എച്ച് ആണ്.
പ്രതിമാസ വേതനം 70,000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യതാസർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ -കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവർത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0487 - 2200310