താന്ന്യം ഗ്രാമ പഞ്ചായത്തിൻ്റെയും, ആരോഗ്യവകുപ്പിൻ്റെയും നേതൃത്വത്തിൽ കൊവിഡ് ബാധിതരാകുന്നവർക്ക് ഡൊമിസിലറി കെയർ സെൻ്റർ.
ഡൊമിസിലറി കെയർ സെൻ്റർ തുറന്ന് താന്ന്യം ഗ്രാമ പഞ്ചായത്ത്.
പെരിങ്ങോട്ടുകര:
കൊവിഡ് ബാധിതരാകുന്നവർക്ക് ഡൊമിസിലറി കെയർ സെൻ്റർ പെരിങ്ങോട്ടുകര ജി എം എൽ പി സ്കൂളിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രതി അനിൽകുമാർ ഒൺലൈൻ ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ബി സദാശിവൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷീജ സദാനന്ദൻ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി പി വി സാബു നന്ദിയും പറഞ്ഞു.
വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സതി ജയചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി എൽ ജോയ്, മോണിറ്ററിംഗ് കമ്മറ്റി അംഗം ആൻ്റോ തൊറയൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഡി സി സിയിൽ എത്തുന്നവർക്ക് ആവശ്യമായ ഘട്ടത്തിൽ മെഡിക്കൽ ഓഫീസറുടെ സേവനം, ആവശ്യമരുന്നുകൾ, സൗജന്യ ഭക്ഷണം, എന്നിവയെല്ലാം തയാറാക്കിയിട്ടുള്ളതും, ഒപ്പം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും, ഹെൽപ്പ് ഡെസ്ക്ക്, ശുചീകരണ തൊഴിലാളികൾ, വളണ്ടിയർമാരുടെ സേവനവും സജ്ജമാക്കിയിട്ടുണ്ട്.