വലപ്പാട് ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിൽ ഡോമിസിലിയറി കെയർ സെന്റർ ഇന്നു മുതൽ പ്രവർത്തനം ആരംഭിച്ചു.
വലപ്പാട് വി സ് വി എം ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിൽ ഡോമിസിലിയറി കെയർ സെന്റർ തുറന്നു.
തൃശ്ശൂർ :
കോതകുളം ബീച്ച് ആയുർവേദ ആശുപത്രി മുൻ കെട്ടിടം ഡോമിസിലിയറി കെയർ സെന്റർ ആയി നിയുക്ത നാട്ടിക എം ൽ എ സി സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. നിലവിൽ 30 കിടക്കകളും മറ്റു സൗകര്യങ്ങളോടും കൂടിയുള്ള കൊവിഡ് കെയർ സെന്റർ ആണ് ഒരിക്കിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്, വൈസ് പ്രസിഡന്റ് വി ആർ ജിത്ത്, ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, പഞ്ചായത്ത് സെക്രട്ടറി ജോയ്‌സി വർഗീസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത കാർത്തികേയൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തപതി സുധി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധിർ പട്ടാലി, വലപ്പാട് പ്രാഥമിക ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോക്ടർ സുഹറ, ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ജയദീപ്, വലപ്പാട് ഹെൽത്ത് ഇൻസ്‌പെക്ടർ രമേഷ്, വാർഡ് മെമ്പർ പ്രഹർഷൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.