ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി ജില്ലാ ശിശുക്ഷേമ സമിതി.
തൃശ്ശൂർ :
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി തൃശൂര്‍ ജില്ലാ ശിശുക്ഷേമ സമിതി. ജില്ലാ ശിശുക്ഷേമ സമിതിയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സ്വരൂപിച്ച 25,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ എം കെ പശുപതിയും തൃശൂര്‍ ജില്ലാ സെക്രട്ടറി എന്‍ ചെല്ലപ്പനും ചേര്‍ന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസിന് ചേംമ്പറില്‍ വെച്ച് ചെക്ക് കൈമാറി.