മറക്കില്ല മറഡോണയെ; ഇതിഹാസ താരത്തിന്‍റെ രണ്ടാം ചരമവാർഷികം ഇന്ന്
ദോഹ: അർജന്‍റീനയോടുള്ള ലോകത്തിന്‍റെ സ്നേഹം മറഡോണയിൽ നിന്നാണ് ആരംഭിച്ചത്. കഴിഞ്ഞ ലോകകപ്പിൽ ഡീഗോ മറഡോണ റഷ്യൻ ഗാലറികളിൽ അർജന്‍റീനയുടെ മത്സരങ്ങൾ കാണാൻ എത്തിയിരുന്നു. അന്ന് ക്രൊയേഷ്യ സ്വന്തം നാടിന്‍റെ വലയിൽ ഗോൾ നേടിയപ്പോൾ വിഐപി ബോക്സിൽ ഇരുന്ന് അദ്ദേഹം മുടിയിൽ പിടിച്ചലറി. മറ്റൊരു മത്സരത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഖത്തർ ലോകകപ്പിലെത്തുമ്പോൾ മറഡോണ ഇല്ല. ലോകകപ്പിന്‍റെ ആവേശം അതിന്‍റെ കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇതിഹാസ താരത്തിന്‍റെ രണ്ടാം ചരമവാർഷികമാണ് ഇന്ന്. മറഡോണ ജയിച്ച 1986 ലോകകപ്പ് ലോക ഫുട്ബോളിന്‍റെ അഭിരുചികളെ മാറ്റിമറിച്ചു.