ഇന്നലെ പറഞ്ഞതൊന്നും മറന്നുപോകരുത്, നാളെയും അവധിയാണ്; സ്നേഹത്തോടെ 'കളക്ടർ മാമൻ'

ആലപ്പുഴ: അപ്രതീക്ഷിതമായി ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനം ഏറ്റെടുത്ത കൃഷ്ണ തേജ വ്യത്യസ്തമായ സമീപനത്തോടെയാണ് ജനങ്ങളെ കൈയിലെടുക്കുന്നത്. കാലവർഷക്കെടുതിയിൽ കുട്ടികളോടുള്ള കരുതൽ വ്യക്തമാക്കുന്ന കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അദ്ദേഹം സമാനമായ രീതിയിൽ അവധി പ്രഖ്യാപിച്ചത്. കളക്ടർ കൃഷ്ണ തേജ തന്‍റെ കുറിപ്പിലൂടെ, അവധി പ്രഖ്യാപനത്തെ മാത്രമല്ല, മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ കുട്ടികൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും സ്നേഹപൂർവ്വം ഉപദേശിക്കുന്നു. അവർക്ക് ചുംബനം നൽകണമെന്നും ശ്രദ്ധാപൂർവ്വം ഡ്രൈവ് ചെയ്യാൻ പറയണമെന്നും കളക്ടറുടെ അവധി പ്രഖ്യാപന പോസ്റ്റിൽ പറയുന്നു. മഴക്കാലമായതിനാൽ, മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗുകളിൽ കുടകളും റെയിൻകോട്ടുകളും ഉണ്ടെന്ന് ഉറപ്പാക്കണം. പോകുന്നതിനുമുമ്പ് അവരെ ചുംബിക്കണം. ഇവിടെ ഞങ്ങൾ കാത്തിരിക്കുകയാണെന്നും ശ്രദ്ധാപൂർവ്വം ഡ്രൈവ് ചെയ്ത് വേഗം വീട്ടിലെത്തണമെന്നും സ്നേഹത്തോടെ പറയാൻ കളക്ടർ മാമൻ കുട്ടികളോട് ഉപദേശിക്കുന്നു. നാളെയും അവധി ദിവസമാണെന്നും ഇന്നലെ പറഞ്ഞത് മറക്കരുതെന്നും കൃഷ്ണ തേജ കൂട്ടി ചേർത്തു.

Related Posts