ഇരട്ട നരബലി; പത്മയുടെ മൃതദേഹം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബം

തിരുവനന്തപുരം: ഇലന്തൂരിൽ ഇരട്ടബലിക്ക് ഇരയായ പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മകൻ സെൽവരാജ് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ചു. മൃതദേഹത്തിനായി 18 ദിവസമായി കൊച്ചിയിൽ കാത്തിരിക്കുകയാണ്. തന്‍റെ കയ്യിൽ പണമില്ലെന്നും സർക്കാർ സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും പത്മയുടെ മകൻ പറയുന്നു. ജോലി ചെയ്യാൻ കഴിയാത്തതിനാൽ ഭക്ഷണത്തിനും താമസത്തിനും വലിയ ബുദ്ധിമുട്ടുണ്ട്. എത്രയും വേഗം മൃതദേഹം വിട്ടുകിട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സെൽവരാജ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് പത്മയുടെ മക്കൾ മുഖ്യമന്ത്രിക്ക് കത്തയക്കുന്നത്.

Related Posts