ബുർജ് ഖലീഫക്ക് വളയമായി ഡൗണ്‍ടൗണ്‍ സർക്കിള്‍; പ്ലാൻ ചിത്രങ്ങൾ വൈറൽ
ബുർജ് പാർക്ക്: ദുബായ് അതിന്റെ കൗതുകകരമായ കാഴ്ചകളാൽ എന്നും സന്ദർശകരെ ആകർഷിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഇതിന് ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. ബുർജ് ഖലീഫയെ വലയം ചെയ്ത് വരാനിരിക്കുന്ന ഒരു പദ്ധതിയാണ് ഡൗൺടൗൺ സർക്കിൾ. ദുബായ് സ്കൈലൈനിന്റെ മുഖച്ഛായ മാറ്റാനുള്ള ആശയത്തിന് പിന്നിൽ സ്നെറ സ്പേസ് എന്ന ആർക്കിടെക്ചർ സ്ഥാപനമാണ്. ലംബനഗരം എന്ന ആശയമാണ് ആദ്യം വന്നത്. അംബരചുംബികളുള്ള ദുബായിൽ ഇത് എങ്ങനെ നടപ്പാക്കുമെന്നതായിരുന്നു പ്രധാന തടസ്സം. ഡൗൺടൗൺ ഇതിന് അനുയോജ്യമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു, സ്നേറ സ്പേസിന്റെ സഹസ്ഥാപകരായ നജ്മസ് ചൗധരിയും നില്‍ റെമേസുമാണ് ആശയം പുറത്തുവിട്ടത്.