സൗദിയില്‍ 'ഡൗണ്‍ടൗണ്‍ കമ്പനി' പദ്ധതി പ്രഖ്യാപിച്ചു

അബുദാബി: സൗദി അറേബ്യയിൽ വികസനത്തിൽ ഒരു പുതിയ അധ്യായം എഴുതാൻ ഒരു ഡൗൺടൗൺ കമ്പനി വരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് ഇക്കാര്യം അറിയിച്ചത്. 12 നഗരങ്ങളുടെ മുഖച്ഛായ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. മദീന, അൽ ഖോബാർ, അൽ അഹ്സ, ബുറൈദ, നജ്റാൻ, ജിസാൻ, ഹാഇൽ, അൽബഹ, അരാർ, തായിഫ്, ദൗമത്തുൽ ജൻഡാൽ, തബൂക്ക് എന്നിവിടങ്ങളിൽ പൊതു പങ്കാളിത്ത ഫണ്ട് ഉപയോഗിച്ച് വികസനം നടപ്പാക്കുകയാണ് ലക്ഷ്യം. റീട്ടെയിൽ, ടൂറിസം, വിനോദം, പാർപ്പിടം എന്നിവയുൾപ്പെടെയുള്ള പ്രധാന സാമ്പത്തിക മേഖലകളിൽ പുതിയ വ്യാപാര, നിക്ഷേപ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സ്വകാര്യ മേഖലയുമായും നിക്ഷേപകരുമായും മികച്ച പങ്കാളിത്തം കെട്ടിപ്പടുക്കാനും ഡൗൺടൗൺ കമ്പനി ലക്ഷ്യമിടുന്നു. വിഷൻ 2030 ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സൗദി അറേബ്യ വിവിധ മേഖലകളിലേക്ക് സമ്പദ് വ്യവസ്ഥ വ്യാപിപ്പിക്കുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി സഹായിക്കും.

Al Ansari_Kuwait.jpg


Related Posts