ഒരു ഗ്രാം സ്വർണ്ണത്തിന് 10 രൂപ; വൈറലായി 1950 കളിലെ ബില്ല്!
നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ നിക്ഷേപം നടത്തുന്ന ഒന്നാണ് സ്വർണ്ണം. ദിനംപ്രതി സ്വർണ്ണ വില കുതിച്ചുയരുകയാണ്. ഇതിനിടെ 1950 കളിലെ സ്വർണ്ണ വില കാണിക്കുന്ന ഒരു ബില്ല് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 1959 ൽ മഹാരാഷ്ട്രയിൽ നിന്നുള്ളതാണ് സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും വില ഉൾപ്പെടുന്ന ബില്ല്. ഇതിൽ 11.66 ഗ്രാം സ്വർണത്തിന് 113 രൂപയാണ് വില. അതായത് ഒരു ഗ്രാം സ്വർണത്തിന് അന്ന് ഏകദേശം 10 രൂപ മാത്രമായിരുന്നു വില. ഇന്ന് സ്വർണ്ണ വില ഗ്രാമിന് 5000 രൂപയ്ക്ക് മുകളിലാണ്. ആ സമയത്ത് ഇത്രയും പണം കയ്യിൽ ഉണ്ടായിരുന്നെങ്കിൽ ഏകദേശം അരക്കിലോ സ്വർണ്ണം വാങ്ങാമായിരുന്നു എന്നർത്ഥം. അതേസമയം സ്വർണ്ണ വില എത്ര വേഗത്തിൽ ഉയരുന്നുവെന്നും ബില്ല് കാണിക്കുന്നു.