ഡോ.ബി.ആര്‍ അംബേദ്ക്കര്‍ മാധ്യമ പുരസ്‌കാര വിതരണം ഡിസംബര്‍ 6ന്
ഡോ.ബി.ആര്‍ അംബേദ്ക്കര്‍ 2021 മാധ്യമ പുരസ്‌കാരം ഡിസംബര്‍ 6 ന് വിതരണം ചെയ്യും. പട്ടികവിഭാഗ ക്ഷേമം ലക്ഷ്യമാക്കിയുള്ള മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്. തൃശൂര്‍ പ്രസ് ക്ലബ്ബ് ഹാളില്‍ വൈകീട്ട് 5ന് പട്ടികജാതി/പട്ടികവര്‍ഗ പിന്നാക്ക വിഭാഗക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 2020 ആഗസ്റ്റ് 16 മുതല്‍ 2021 ആഗസ്റ്റ് 15 വരെ അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും സംപ്രേക്ഷണം ചെയ്തതുമായ വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമാണ് പുരസ്‌ക്കാരം നല്‍കുന്നത്. എം എല്‍ എ പി ബാലചന്ദ്രന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് മുഖ്യാതിഥിയാകും. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ എം ജി രാജമാണിക്യം, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ലിസ ജെ മങ്ങാട്ട്, ജൂറി ചെയര്‍മാന്‍, അവാര്‍ഡ് ജേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.