കൊവിഡിന് കീഴടങ്ങി ഡോ. സി ആർ രാജഗോപാലൻ; വിടവാങ്ങുന്നത് നാട്ടറിവിൻ്റെ കാവലാൾ

നാട്ടറിവുകളെ കുറിച്ചുള്ള പഠനത്തിനും പ്രചാരണത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച ഡോ. സി ആർ രാജഗോപാലൻ (64) ഓർമയായി. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് മരണം.

അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ തുടങ്ങി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നാട്ടറിവ് പഠന കേന്ദ്രത്തിൻ്റെ ഡയറക്ടർ, തൃശൂർ കേരള വർമ കോളെജ് മലയാള പഠന ഗവേഷണ കേന്ദ്രം റീഡർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കേരള ഫോക് ലോർ അക്കാദമി, കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഫോക് ലോർ സിദ്ധാന്തങ്ങൾ, ഗോത്രകലാവടിവുകൾ, കാവേറ്റം നാടൻ കലാ പഠനങ്ങൾ, എല്ലാം കത്തിയെരിയുകയാണ് എന്നിവയാണ് പ്രധാന രചനകൾ. നിരവധി കൃതികൾ എഡിറ്റ് ചെയ്തിട്ടുണ്ട്. നാടൻ പാട്ട് ഓഡിയോ ആൽബങ്ങളും ഡോക്യുമെൻ്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

Related Posts