ഡോ. എം കൃഷ്ണൻനായർ അന്തരിച്ചു

ലോകപ്രശസ്ത കാൻസർ രോഗ ചികിത്സാ വിദഗ്ധനും തിരുവനന്തപുരം ആർ സി സി സ്ഥാപക ഡയറക്റ്ററുമായിരുന്ന ഡോ. എം കൃഷ്ണൻ നായർ (81) അന്തരിച്ചു. ലോകാരോഗ്യ സംഘടനയിലെ കാൻസർ ഉപദേശക സമിതി അംഗമായിരുന്നു. 1981 മുതൽ 2003 വരെ ആർ സി സി ഡയറക്റ്ററായിരുന്നു.

അർബുദ ചികിത്സാ രംഗത്തെ മഹത്തായ സംഭാവനകൾക്ക് രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കാൻസർ കെയർ ഫോർ ലൈഫ് എന്ന പേരിൽ അർബുദ രോഗികൾക്കായി കൃഷ്ണൻ നായർ ആവിഷ്കരിച്ച പദ്ധതി ഏറെ ശ്രദ്ധ നേടിയിരുന്നു. രാജ്യത്ത് ആദ്യമായി കുട്ടികളുടെ കാൻസർ ചികിത്സാ വിഭാഗത്തിന് തുടക്കം കുറിച്ചതും അദ്ദേഹമാണ്.

Related Posts