ഡോ. എം ആർ ബൈജു പി എസ് സി ചെയർമാൻ
തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ പുതിയ ചെയർമാനായി ഡോ.എം ആർ ബൈജുവിനെ ശുപാർശ ചെയ്യുവാൻ മന്ത്രിസഭയുടെ തീരുമാനം.നിലവിലെ ചെയർമാൻ അഡ്വ. എം കെ സക്കീർ ഒക്ടോബർ 30ന് വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. ഡോ. എം ആർ ബൈജു നിലവിൽ പി എസ് സി അംഗമാണ്. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയായ ബൈജു, 2017 ജനുവരി 9നാണ് പി എസ് സി അംഗമായി ചുമതയേറ്റത്. എഞ്ചിനീയറിയങ്ങിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തിരുവനന്തപുരം ഗവ: എഞ്ചിനീയറിങ്ങ് കോളജിൽ ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷനിൽ പ്രഫസറായിരിക്കെയാണ് അദ്ദേഹം പി എസ് സി അംഗമായി നിയമിതനായത്.