ഉത്തരാഖണ്ഡിൽ നാടകീയ നീക്കങ്ങൾ, ഗതാഗതമന്ത്രി യശ്പാൽ ആര്യ ബിജെപിയിൽനിന്ന് രാജിവെച്ച് കോൺഗ്രസ്സിൽ ചേർന്നു
അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിൽ ഉത്തരാഖണ്ഡ് ഗതാഗത വകുപ്പ് മന്ത്രി യശ്പാൽ ആര്യ ബിജെപി യിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ്സിൽ ചേരുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. മകനും എംഎൽഎ യുമായ സഞ്ജീവ് ആര്യയും ബിജെപി യിൽനിന്ന് രാജിവെച്ച് കോൺഗ്രസ്സിൽ ചേർന്നിട്ടുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, കെ സി വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലാണ് യശ്പാൽ ആര്യ കോൺഗ്രസിൽ ചേർന്നത്. യശ്പാൽ ഉത്തർപ്രദേശ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതായി കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ യശ്പാൽ ആര്യയുടെ രാജി ബിജെപിക്ക് കനത്ത തിരിച്ചടിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്