ഡോ: ആര്യ രാഹുലിനെ തൃശ്ശൂർ എം പി ടി എൻ പ്രതാപൻ വീട്ടിലെത്തി അനുമോദിച്ചു.
വലപ്പാട് : ഇന്ത്യൻ കൗൺസിൽ ഓഫ് ഇന്ത്യ റിസർച്ച് അഖിലേന്ത്യാ തലത്തിൽ നടത്തിയ പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്കും, ദേശീയ തലത്തിൽ അഞ്ചാം റാങ്കും നേടി ശാസ്ത്രഞ്ജയായി തെരഞ്ഞെടുക്കപ്പെട്ട ഡോ: ആര്യ രാഹുലിനെ വീട്ടിലെത്തി ടി എൻ പ്രതാപൻ എം പി അനുമോദിച്ചു. ചടങ്ങിൽ കെ ദിലീപ് കുമാർ, സി ആർ അറുമുഖൻ, ജോസ് താടിക്കാരൻ, പി ഐ നൗഷാദ്, രാജു വെന്നിക്കൽ, പഞ്ചായത്ത് അംഗം അനിത തൃദീപ് ,ബി ജോയ് എരണേഴത്ത് എന്നിവർ സന്നിഹിതരായിരുന്നു