ദ്രൗപതി മുര്‍മുവിന്റെ ജീവചരിത്രം ഈ വർഷാവസാനത്തോടെ പുറത്തിറങ്ങും

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായ ദ്രൗപദി മുർമുവിന്‍റെ ജീവചരിത്രം ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് അറിയിച്ചു. ഭുവനേശ്വരിലെ മുതിർന്ന മാധ്യമപ്രവർത്തകൻ സന്ദീപ് സാഹുവാണ് പുസ്തകം രചിച്ചിരിക്കുന്നത്. 64കാരിയായ മുർമു ഏറ്റവും ഉയർന്ന പദവിയിലെത്താൻ നേരിടേണ്ടി വന്ന പോരാട്ടങ്ങൾ ഇതോടെ ജനങ്ങളിലേക്കെത്തും. ഗോത്രസമൂഹത്തിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയെക്കുറിച്ചുള്ള പുസ്തകം ചരിത്രപരമാണെന്ന് എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടു. തന്‍റെ കൗമാരകാലം ചെലവഴിച്ച, ഒഡീഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലാണ് രാഷ്ട്രപതി ജനിച്ചതെന്നതും പുസ്തകമെഴുതാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. മുർമുവിന്‍റെ പ്രചോദനാത്മകമായ ജീവിതകഥ എല്ലാ ഇന്ത്യക്കാർക്കും മാതൃകയാണെന്ന് പെൻഗ്വിൻ പ്രസ്സിന്‍റെ പ്രസാധകരായ മേരു ഗോഖലെ പറഞ്ഞു. മെയ് 25നാണ് മുർമു രാജ്യത്തിന്‍റെ 15ാമത് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തത്.

Related Posts