ഡി ആർ ഡി ഒ വികസിപ്പിച്ചെടുത്ത കൊവിഡിനെതിരെയുള്ള മരുന്ന് ഇന്നുമുതൽ രോഗികളിലേക്ക്.

ഡി ഡിയോക്സി -ഡി-ഗ്ലൂക്കോസ് അഥവാ 2 ഡി ജി എന്നാണ് മരുന്നിന്റെ പേര്.

ന്യൂഡൽഹി:

ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത കൊവിഡിനെതിരെയുള്ള മരുന്ന് ഇന്നുമുതൽ രോഗികളിലേക്ക്. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കിയാണ് കുടിക്കേണ്ടത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ.റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് ഡി ആർ ഡി ഒ മരുന്ന് വികസിപ്പിച്ചെടുത്തത്. ഡി ഡിയോക്സി -ഡി-ഗ്ലൂക്കോസ് അഥവാ 2 ഡി ജി എന്നാണ് മരുന്നിന്റെ പേര് മരുന്നിന്റെ ഉപയോഗത്തിലൂടെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നപ്പെടുന്നത്. ഇതുവഴി രോഗികളുടെ ആശുപത്രി വാസം കുറയ്ക്കാനും ഓക്സിജൻ സിലിണ്ടറുകളുടെ ആഭാവത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധിയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാനും കഴിയുമെന്നാണ് റിപ്പോർട്ടുകൾ.

Related Posts