ഓസ്കർ അവാർഡിൽ തിളങ്ങി ഡ്രൈവ് മൈ കാർ; മികച്ച വിദേശഭാഷാ ചിത്രം
94-ാമത് ഓസ്കർ അവാർഡ് പ്രഖ്യാപനം നടക്കുകയാണ്. ജാപ്പനീസ് ചിത്രം ഡ്രൈവ് മൈ കാർ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ഡെനിസ് വില്ലെന്യൂവിന്റെ സയൻസ് ഫിക്ഷൻ ഇതിഹാസം ഡ്യൂൺ
മികച്ച ഛായാഗ്രഹണം, എഡിറ്റിങ്ങ്, വിഷ്വൽ ഇഫക്റ്റ്സ്, ശബ്ദലേഖനം, പ്രൊഡക്ഷൻ ഡിസൈൻ ഉൾപ്പെടെ ആറ് അവാർഡുകൾ നേടി.
വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് അരിയാനെ ഡിബോസ് മികച്ച സഹനടിക്കുള്ള അംഗീകാരം കരസ്ഥമാക്കി. കോഡയിലൂടെ ട്രോയ് കോട്സർ ആണ് മികച്ച സഹനടൻ. ഓസ്കർ നേടുന്ന ആദ്യത്തെ കേൾവി ശക്തിയില്ലാത്ത നടൻ ആണ് ട്രോയ് കോട്സർ
മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം എൻകാൻഡോ ആണ്. മികച്ച ആനിമേറ്റഡ് ഷോർട് ഫിലിം ദി വിൻഡ് ഷീൽഡ് വൈപ്പർ. ഡോക്യുമെൻ്ററി ഷോർട് സബ്ജക്റ്റ് വിഭാഗത്തിൽ ദി ക്യൂൻ ഓഫ് ബാസ്കറ്റ് ബോൾ അംഗീകാരം നേടി.
മികച്ച ലൈവ് ആക്ഷൻ ഷോർട് ഫിലിം ദി ലോങ്ങ് ഗുഡ് ബൈ ആണ്. മികച്ച മേക്കപ്പിനും ഹെയർ സ്റ്റൈലിങ്ങിനും ഉള്ള അവാർഡ് ദി ഐസ് ഓഫ് ടാമി ഫയെ നേടി.