ഡ്രൈവർ ഒഴിവ്
തൃശൂർ ഗവ.നഴ്സിംഗ് കോളേജിൽ ഡ്രൈവർ ഓൺ ഡെയ്ലി വേജസ് ഒഴിവിലേക്ക് 730 രൂപ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിയമനം പരമാവധി 179 ദിവസത്തേക്കാണ്. അപേക്ഷകർ കുറഞ്ഞത് ഏഴാം ക്ലാസ് പാസായവരും കൂടാതെ എച് ജി വി, എച് പി വി സാധ്യതയുള്ള ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവരുമായിരിക്കണം. പ്രായപരിധി 18 നും 45നും ഇടയിൽ വരുന്ന ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും ലൈസൻസിന്റെയും പ്രവർത്തി പരിചയത്തിന്റെയും അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് നവംബർ 30 ന് രാവിലെ 10 മണിക്ക് മുളങ്കുന്നത്തുകാവിലുള്ള നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യത്തിൽ എത്തിച്ചേരണം. ഫോൺ:
0487 2208205, 2201366, 8078322205