ദക്ഷിണ കൊറിയയിൽ ഡ്രൈവറില്ലാത്ത ബസ് സർവിസ് ആരംഭിച്ചു
സോൾ: ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ ഡ്രൈവറില്ലാ ബസ് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. 42 ഡോട്ട് എന്ന സ്റ്റാർട്ടപ്പ് രൂപകൽപ്പന ചെയ്ത ഈ സാങ്കേതികവിദ്യ പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് സ്വന്തമാക്കി. പേരിന് ഒരു ഡ്രൈവർ ഉണ്ടായിരുന്നെങ്കിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആയിരുന്നു ബസ് നിയന്ത്രിച്ചിരുന്നത്. ബസ് സ്റ്റോപ്പിൽ നിർത്തുന്നതും വാഹനങ്ങൾക്ക് വഴിയൊരുക്കുന്നതും വാതിൽ തുറന്ന് അടയ്ക്കുന്നതും ഡ്രൈവർക്ക് കണ്ടിരിക്കേണ്ട ആവശ്യമേ ഉള്ളൂ. ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് ഒരു സീറ്റ് ബുക്ക് ചെയ്യാനും കഴിയും. ഭാവി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റേതാണെന്നും ഡ്രൈവറില്ലാ വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വ്യാപകമായി പ്രവർത്തിക്കുന്ന കാലം വിദൂരമല്ലെന്നും കമ്പനി അധികൃതർ പറഞ്ഞു.