ഇന്ത്യയിൽ ഡ്രൈവിങ് അത്ര സേഫ് അല്ല; പട്ടികയിൽ അഞ്ചാം സ്ഥാനത്ത് രാജ്യം

ഏറ്റവും അപകടകരമായ ഡ്രൈവിങ് സാഹചര്യമുള്ള രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ എന്നതാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. ഡ്രൈവിങ്ങിന് ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയാണ്. 10 ൽ 3.41 മാർക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കിട്ടിയത്.

വാഹനാപകടങ്ങൾ ഏറെ നടക്കുന്ന രാജ്യമാണ് നമ്മുടേത്. റിപ്പോർട് പ്രകാരം സുരക്ഷ കുറഞ്ഞ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇവിടെ 7.3 ശതമാനം ആളുകൾ മാത്രമാണ് വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സീറ്റ്ബെൽറ്റ് ധരിക്കുന്നത്. അപകടങ്ങളിൽ 4.1 ശതമാനം മദ്യപിച്ചു വണ്ടിയോടിക്കുന്നതു മൂലം ഉണ്ടാകുന്നവയാണ്. 10 ൽ 5.48 പോയിന്റാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ലോകത്തിൽ ഡ്രൈവിങ്ങിന് ഏറ്റവും സുരക്ഷിതമായ രാജ്യം നോർവേയാണ്. 95.2 ശതമാനം ആളുകളും മുന്നിൽ സീറ്റ് ബെൽറ്റ് ധരിക്കുന്ന ഇവിടെ അപകടങ്ങളിൽ 13 ശതമാനം മാത്രമാണ് ലഹരി മൂലമുണ്ടാകുന്നത്.

Related Posts