സംസ്ഥാനത്ത് നാളെ മുതല്‍ സ്മാര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സ്
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകൾ ഇനിമുതൽ സ്മാർട്ടാകും. ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾ മാറ്റി സ്മാർട്ട് കാർഡ് നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നാളെ മുതൽ നിലവിൽ വരും. മുഖ്യമന്ത്രി പിണറായി വിജയൻ സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് കാർഡുകളുടെ ഉദ്ഘാടനം നിർവഹിക്കും.
സീരിയൽ നമ്പർ, യു വി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യു ആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സിൻ്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്.
2019 ജനുവരി മുതല്‍ കേരളത്തിലെ എല്ലാ ആര്‍ടിഒ കേന്ദ്രങ്ങളിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കാര്‍ഡ് പ്രിന്റിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വന്നതോടെ വിതരണം തടസപ്പെടുകയായിരുന്നു. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ സ്മാര്‍ട്ട് ലൈസന്‍സുകള്‍ ഉപയോക്താക്കള്‍ക്കു ലഭിച്ചു തുടങ്ങിയിട്ടുണ്ട്.