സംസ്ഥാനത്തെ നിര്‍ത്തി വെച്ച ഡ്രൈവിംഗ് പരിശീലനം പുനരാരംഭിച്ചു.

കൊച്ചി:

കൊവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തി വെച്ച സംസ്ഥാനത്തെ ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും ഇന്ന് മുതല്‍ പുനരാരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ടെസ്റ്റും പരിശീലനവും നടക്കുക. കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും നിർത്തിവെച്ചതിനെ തുടർന്ന് നിരവധി അപേക്ഷകളാണ് മോട്ടോര്‍ വാഹന വകുപ്പിന് കീഴിൽ കെട്ടികിടക്കുന്നത്.

Related Posts