കുടിച്ച് കൂത്താടി പാംഗോങ് തടാകത്തിലൂടെ വാഹനം ഓടിച്ച് യുവാക്കൾ; ഇന്റർനെറ്റിൽ കനത്ത പ്രതിഷേധം

ലോകത്തിലെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് ജമ്മു കശ്മീർ. വിനോദ സഞ്ചാരികളുടെ പറുദീസ എന്നാണ് കശ്മീർ അറിയപ്പെടുന്നത് തന്നെ. എന്നാൽ തികച്ചും നിരുത്തരവാദിത്തത്തോടെ പെരുമാറുന്ന ടൂറിസ്റ്റുകൾ കശ്മീരിന് എന്നും തലവേദനയാണ്.

അത്തരത്തിൽ ഒട്ടും ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറുന്ന ടൂറിസ്റ്റുകളുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. പാംഗോങ് തടാകത്തിലൂടെ തങ്ങളുടെ എസ് യു വി ഓടിച്ച് അർമാദിക്കുന്ന മൂന്ന് യുവാക്കളുടെ വീഡിയോ ആണ് ഇൻ്റർനെറ്റിൽ പരക്കെ വിമർശന വിധേയമായത്. മദ്യവും സോഫ്റ്റ് ഡ്രിങ്ക്സും ഭക്ഷ്യവസ്തുക്കളുമെല്ലാം ഉപയോഗിച്ച് കുടിച്ച് കൂത്താടിയാണ് തടാകത്തിലേക്ക് വണ്ടിയിറക്കിയുള്ള യുവാക്കളുടെ അഭ്യാസമെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ജിഗ്മത് ലഡാക്കി എന്ന ട്വിറ്റർ ഹാൻഡിലാണ് വീഡിയോ ഷെയർ ചെയ്തത്. ഒരു "ഷെയിംഫുൾ" വീഡിയോ ഷെയർ ചെയ്യുന്നു എന്ന ആമുഖക്കുറിപ്പ് ഒപ്പമുണ്ട്. പ്രാക്തനമായ പാംഗോങ്ങ് തടാകത്തെ ഇത്തരക്കാരാണ് മലിനപ്പെടുത്തുന്നതെന്ന് കുറിപ്പിൽ പറയുന്നു. 350-ലേറെ അപൂർവങ്ങളായ പക്ഷികളുടെ ആവാസ കേന്ദ്രമാണ് പാംഗോങ്ങ് ഉൾപ്പെടെയുള്ള മേഖലയെന്നും പരിസ്ഥിതിയെപ്പറ്റി

Related Posts