സംഘടിക്കാൻ ആഹ്വാനം; മദ്യനികുതി വർധനയ്ക്കെതിരെ പ്രതിഷേധവുമായി മദ്യപൻമാർ

മലപ്പുറം: സംസ്ഥാന ബഡ്ജറ്റിൽ മദ്യത്തിന് വർദ്ധിപ്പിച്ച നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യപാനികളുടെ പ്രതിഷേധം. മലപ്പുറം നിലമ്പൂർ ചെട്ടിയങ്ങാടിയിലായിരുന്നു പ്രതിഷേധം. 'മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സർവകേരള മദ്യപരെ സംഘടിക്കുവിൻ, നഷ്ടപ്പെടുവാൻ ഇല്ലൊന്നും ദിവസക്കൂലി കാശല്ലാതെ, മദ്യ നികുതി തീവെട്ടിക്കൊള്ള പിൻവലിക്കുക' എന്ന ബാനറുമായാണ് പ്രതിഷേധ ധർണ നടത്തിയത്. മദ്യത്തിന്‍റെ 25 ശതമാനം നികുതി പിൻവലിക്കുക, കേരളത്തിലെ ഒന്നാം നമ്പർ നികുതിദായകർക്ക് നീതി ലഭ്യമാക്കുക, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നിത്യോപയോഗ മദ്യത്തിന് പ്രത്യേക പാസുകൾ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Related Posts