നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ദുബായ് റെസിഡന്റ് വിസ പുതുക്കാൻ അവസരം.

ദുബായ്:

നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ദുബായ് റെസിഡന്റ് വിസ പുതുക്കാൻ അവസരം ഒരുക്കി അധികൃതർ. കൊവിഡ് മഹാമാരിയെ തുടർന്ന് നിരവധി പേരാണ് വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ അകപ്പെട്ടത്. ഇത്തരത്തിൽ അകപ്പെട്ട പ്രവാസികളുടെ വിസ പുതുക്കുന്നതിനായുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മൊബൈൽ ഫോൺ വഴി വളരെ എളുപ്പത്തിൽ താഴെ കാണുന്ന ലിങ്ക് ഉപായോഗിച്ച് വിസ പുതുക്കാനുള്ള അപേക്ഷ നൽകാമെന്ന് അധികൃതർ അറിയിച്ചു.

https://amer.gdrfad.gov.ae/visa-inquiry?fbclid=IwAR3NydTzgSXViUMIKPGGQQkDSZf3YBcFgyNeTiXW6zcb7CqsexRomEKvI3k

Related Posts