ഐസ് ലാൻഡ്, ഖത്തർ എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്നും, മൂന്നും സ്ഥാനങ്ങളിലുള്ളത്.
ലോകത്തിലെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇ രണ്ടാം സ്ഥാനത്ത്.
ദുബായ്:
ഗ്ലോബൽ ഫിനാൻസ് ബുധനാഴ്ച പുറത്തിറക്കിയ 2021 ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇ രണ്ടാംസ്ഥാനം നേടി. ഐസ് ലാൻഡ്, യു എ ഇ, ഖത്തർ എന്നീ രാജ്യങ്ങളാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
കൊറോണ വൈറസിനോടുള്ള പ്രതിരോധത്തെ അടിസ്ഥാനമാക്കി ഗ്ലോബൽ ഫിനാൻസിന്റെ ഏറ്റവും സുരക്ഷിതമായ രാജ്യ സൂചികയിൽ ആകെ 134 രാജ്യങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. യുദ്ധം, വ്യക്തിസുരക്ഷ, പ്രകൃതി ദുരന്തം, കൊവിഡ് കൈകാര്യം ചെയ്ത രീതി എന്നിവ അടിസ്ഥാനമാക്കിയായിരുന്നു രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്.
ലോകത്ത് നിലവില്‍ വാക്‌സിന്‍ വിതരണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് യു എ ഇ. ജനസംഖ്യയുടെ 74.5 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചിട്ടുണ്ട്. 64.3 ശതമാനം പേര്‍ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചു. ആരോഗ്യ മേഖലയിലെ മികവ് യു എ ഇ യ്ക്ക് നേട്ടമായി.