സാങ്കേതിക തകരാർ: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി

സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തു നിന്നും ദോഹയിലേയ്ക്ക് പോയ ഖത്തർ എയർവേയ്‌സ് വിമാനമാണ് തിരിച്ചിറക്കിയത് വിമാനം പറന്നുയർന്ന ശേഷം വിമാനത്തിനുള്ളിലെയും പുറത്തെയും മർദ്ദം നിയന്ത്രിക്കുന്ന പ്രഷർ സംവിധാനത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.

പ്രഷർ സംവിധാനത്തിൽ സംശയം തോന്നിയ പൈലറ്റ് വിമാനം തിരിച്ചിറക്കണമെന്നാവശ്യപ്പെട്ട് എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് സന്ദേശം അയക്കുകയായിരുന്നു. അതേസമയം, ലാൻഡിംഗ് സമയത്തെ അപകടസാധ്യത ഒഴിവാക്കാൻ വിമാനത്തിലെ ഇന്ധനം കടലിൽ ഒഴുകി കളഞ്ഞിട്ടുണ്ട്. ഏകദേശം അഞ്ച് മണിക്കൂറോളം പറക്കാനുള്ള ഇന്ധനമാണ് കടലിൽ ഒഴുക്കിയത്.

Related Posts