മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് മില്യൺ പ്രേക്ഷകർ; ദുൽഖറിൻ്റെ 'അച്ചമില്ലൈ' ലിറിക്കൽ വീഡിയോ വമ്പൻ ഹിറ്റ്


പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് ഹേ സിനാമിക. പ്രശസ്ത നൃത്ത സംവിധായിക ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ചിത്രം തമിഴും മലയാളവും ഉൾപ്പെടെ വിവിധ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

ചിത്രത്തിൽ ദുൽഖർ തന്നെ ആലപിച്ച 'അച്ചമില്ലൈ, അച്ചമില്ലൈ' എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോക്ക് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് മില്യൺ കാഴ്ചക്കാരെ ലഭിച്ചതായി ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നൃത്തരംഗത്തിൻ്റെ റിഹേഴ്സൽ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് താരത്തിൻ്റെ പ്രതികരണം.

തൻ്റെ പോരായ്മകൾ എല്ലാം പരിഹരിക്കുന്ന വിധത്തിൽ മനോഹരമായാണ് ഗാനരംഗങ്ങൾ എഡിറ്റ് ചെയ്തിരിക്കുന്നതെന്നും അതിലെ സ്റ്റെപ്പുകളെ കുറിച്ചോർത്താൽ താൻ ഗജിനിയായി പോവുമെന്നും തമാശമട്ടിൽ ദുൽഖർ കുറിച്ചു.

Related Posts