നോ ഫിയർ...ആദ്യ തമിഴ് ഗാനം; വീണ്ടും ഗായകനായി തിളങ്ങി ദുൽഖർ സൽമാൻ
ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം 'ഹേയ് സിനാമിക'യിലെ ഗാനം ആലപിച്ച് ദുൽഖർ സൽമാൻ. ഗാനത്തിന്റെ ഷോട്ട് വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മലയാളത്തിൽ ഇതിനോടകം നിരവധി ഗാനങ്ങൾക്ക് ശബ്ദമാകാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി തമിഴിൽ ഗാനം ആലപിച്ചിരിക്കുകയാണ് താരം. 'അച്ചമില്ലൈ..' എന്ന ഗാനം ജനുവരി 14നാണ് റിലീസ് ചെയ്യുക.
ചിത്രത്തിൽ യാസൻ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. സിനിമ 2022 ഫെബ്രുവരി 25ന് തീയേറ്ററുകളിലെത്തും. കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ. ബൃന്ദ ഗോപാലാണ് ചിത്രത്തിന്റെ സംവിധാനം. ചെന്നൈ ആയിരുന്നു പ്രധാന ലൊക്കേഷൻ. ജിയോ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗോവിന്ദ് വസന്തയും വരികൾ മദൻ കർക്കിയുമാണ്. ഛായാഗ്രഹണം പ്രീത ജയരാമന്‍.