ഇൻസ്റ്റഗ്രാമിൽ 10 മില്യൺ ഫോളോവേഴ്സുമായി ദുൽഖർ സൽമാൻ
ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൻ്റെ എണ്ണം 10 മില്യൺ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് ദുൽഖർ സൽമാൻ. ഇൻസ്റ്റയിലെ ഓരോ പോസ്റ്റിനോടും കുറിപ്പിനോടും പ്രതികരിക്കുന്ന ഓരോരുത്തരോടും നന്ദി രേഖപ്പെടുത്തുന്നതായി ദുൽഖർ പറഞ്ഞു. പ്രശംസകളെയും വിമർശനങ്ങളെയും ഒരേ തരത്തിലാണ് താൻ സ്വീകരിക്കുന്നത്.
ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മലയാളി താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് യഥാക്രമം മൂന്നും 4.4 മില്യണും ഫോളോവേഴ്സാണ് ഉള്ളത്. നിവിൻ പോളിക്ക് 2.8 മില്യണും പ്രണവ് മോഹൻലാലിന് 1 മില്യണുമാണ് ഫോളോവേഴ്സിൻ്റെ എണ്ണം.
പേളി മാണി (3.1 മില്യൺ), കുഞ്ചാക്കോ ബോബൻ (2.6 മില്യൺ), മഞ്ജു വാര്യർ (2.4 മില്യൺ), ഐശ്വര്യ ലക്ഷ്മി (2 മില്യൺ), കാളിദാസ് ജയറാം (2 മില്യൺ), പാർവതി തിരുവോത്ത് (1.9 മില്യൺ), റിമി ടോമി( 1.3 മില്യൺ) തുടങ്ങിയവരാണ് ഇൻസ്റ്റഗ്രാം അനുയായികളുടെ എണ്ണത്തിൽ മുന്നിലുള്ള മറ്റ് മലയാളി താരങ്ങൾ.