ദുൽഖർ സൽമാൻ്റെ ആദ്യ വെബ് സീരീസ് 'ഗൺസ് ആൻ്റ് ഗുലാബ്സ് '; ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസാണ് ഗൺസ് ആൻ്റ് ഗുലാബ്സ്. ഫാമിലി മാൻ ഫെയിം രാജും ഡി കെ യുമാണ് സീരീസിൻ്റെ സംവിധായകർ.

ദുൽഖറിനു പുറമേ രാജ് കുമാർ റാവു, ആദർശ് ഗൗരവ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന സീരീസിൻ്റെ നിർമാതാക്കൾ നെറ്റ്ഫ്ലിക്സാണ്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മൂവരുടേയും ക്യാരക്റ്റർ പോസ്റ്റുകൾ പുറത്തുവിട്ടു.

തൊണ്ണൂറുകളിലേക്കുള്ള മടങ്ങിപ്പോക്കാണ് തൻ്റെ ആദ്യ വെബ് സീരീസ് കാഴ്ചവെയ്ക്കുന്നതെന്ന് ഇൻസ്റ്റഗ്രാമിൽ ദുൽഖർ കുറിച്ചു. ആദ്യ നെറ്റ് ഫ്ലിക്സ് സീരീസിൽ അഭിനയിക്കുന്നതിൻ്റെ ആഹ്ലാദം പങ്കുവെച്ചു കൊണ്ടാണ് രാജ് കുമാർ റാവുവിൻ്റെ പോസ്റ്റ്. കുറ്റകൃത്യങ്ങളും നർമവും പ്രണയവും എല്ലാം അടങ്ങിയ ലോകത്തെയാണ് ഗൺസ് ആൻ്റ് ഗുലാബ്സ് ചിത്രീകരിക്കുന്നതെന്ന് ആദർശ് ഗൗരവ് ഇൻസ്റ്റയിലെഴുതി.

Related Posts