ഗംഭീര സ്വീകരണം! എല്ലാവർക്കും നന്ദി!! കുറുപ്പിനെ ആവേശത്തോടെ വരവേറ്റ പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

തിയേറ്ററുകളെ ഇളക്കിമറിച്ച ആവേശകരമായ വരവേൽപ്പിന്  പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ. അഞ്ച് ഭാഷകളിലായി രാജ്യമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശിപ്പിച്ച കുറുപ്പിന് പാൻ ഇന്ത്യൻ പ്രേക്ഷകർ നൽകിയ ആവേശകരമായ സ്വീകരണം തന്നെ വിസ്മയിപ്പിച്ചെന്ന് നടൻ പറഞ്ഞു.

ആദ്യദിനത്തിലെ ഗംഭീരമായ സ്വീകരണത്തിനും പ്രതികരണങ്ങൾക്കും സത്യസന്ധമായ വിലയിരുത്തലുകൾക്കും ആഘോഷത്തിമിർപ്പിനും ഓരോരുത്തരോടും നന്ദി പറയുന്നതായി ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സിനിമയുടെ ഉത്സവാന്തരീക്ഷം തിയേറ്ററിൽ തിരികെയെത്തിക്കാൻ കഴിഞ്ഞതായി നടൻ പറഞ്ഞു. അതീവ വൈകാരികമായ നിമിഷങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നത്. ഞങ്ങളുടെ കുഞ്ഞിനെ സ്വന്തമെന്ന് കരുതി സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. 

Related Posts