ദുർഗാഷ്ടമി

ഇന്നു ദുർഗാഷ്ടമി നാളെ മഹാനവമി വെള്ളിയാഴ്ച വിജയദശമിയും വിദ്യാരംഭവും.

ദുർഗ്ഗാദേവിക്ക് വേണ്ടി നടത്തപ്പെടുന്നതാണ് നവരാത്രിപൂജ. ശരത് കാലത്തിലും വസന്തകാലത്തിലും ആണ് വിധിപ്രകാരം നവരാത്രിപൂജ ചെയ്യേണ്ടത്. കാലദ്രംഷ്ടകൾ എന്നാണ് ഈ രണ്ടു കാലവും അറിയപ്പെടുന്നത്. മേടം തുലാം എന്നീ മാസങ്ങളിൽ ഈ വ്രതമനുഷ്ഠിക്കണം എന്നാണ് വിധി.

ത്രൈ ലോകങ്ങൾ കീഴടക്കിയ അസുര രാജാവായിരുന്നു മഹിഷാസുരൻ. സ്വർഗ്ഗത്തിൽ നിന്ന് ഇന്ദ്രനേയും ദേവതകളെയും മഹിഷാസുരൻ ആട്ടിപ്പായിച്ചു. അവര്‍ രക്ഷക്കായി ത്രിമൂര്‍ത്തികളോട് അപേക്ഷിച്ചു. ദേവന്‍മാരുടെ അപേക്ഷപ്രകാരം ത്രിമൂര്‍ത്തികള്‍ തങ്ങളുടെ ശക്തി സമന്വയിപ്പിച്ച് ഒരു പുതിയ സൃഷ്ടി നടത്തി.അതായിരുന്നു ദിവ്യപ്രഭയോട് ജനിച്ച മഹാലക്ഷ്മി. മൂന്ന് നിറങ്ങളോടും ഭാവങ്ങളോടും കൂടിയായിരുന്നു ദേവിയുടെ ജനനം. എല്ലാ ദേവതകളുടെയും സംരക്ഷണമായിരുന്നു ദേവി . പല രൂപങ്ങൾ ഉണ്ടായിരുന്നു ദേവിക്ക്. അതിലൊന്നായിരുന്നു ചണ്ഡികാദേവി. സാക്ഷാല്‍ മഹിഷാസുരമര്‍ദ്ദിനി.അതിസുന്ദരിയായിരുന്ന ദേവി;ദേവലോകത്ത് എത്തി മഹിഷാസുരനെ വെല്ലുവിളിച്ചു.

ദേവിയെ കണ്ട മാത്രയിൽ മഹിഷാസുരൻ ദേവിയിൽ അനുരക്തനായി എന്നാൽ, തന്നെ പരാജയപ്പെടുത്താൻ കഴിവുള്ള ആളുടെ ഭാര്യയാകാൻ ആണ് തനിക്കിഷ്ടമെന്ന് ദേവി അരുളിച്ചെയ്തു. തുടര്‍ന്ന് ദേവിയും മഹിഷാസുരനും തമ്മില്‍ യുദ്ധമാകുകയും, അസുരനെ ദേവി വധിക്കുകയും ചെയ്തു. ദുര്‍ഗ്ഗാദേവി മഹിഷാസുരനെ നിഗ്രഹിച്ച ദിവസമാണ് വിജയദശമി.

നവരാത്രിയിൽ ആദ്യ മൂന്നു ദിവസം പാർവ്വതിയേയും. അടുത്ത മൂന്ന് ദിവസം ലക്ഷ്മിയെയും. അവസാന മൂന്നു ദിവസം സരസ്വതിയെയും ആണ് പൂജിക്കുന്നത്. അഷ്ടമി നാളിൽ പൂജക്ക് വച്ചാൽ പിന്നെ നവമി നാളിൽ അധ്യയനവും മറ്റും പാടില്ലെന്നാണ് വിശ്വാസം.

വിജയദശമി ദിവസം വിദ്യാരംഭമായും ആചരിക്കുന്നു.

കേരളത്തിൽ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിന്റെയും സമയമാണ്. അഷ്ടമി നാളിൽ എല്ലാവരും പണിയായുധങ്ങൾ പൂജയ്ക്ക് വെയ്ക്കുന്നു. മഹാനവമി ദിവസം മുഴുവൻ പൂജ ചെയ്തശേഷം വിജയദശമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ പ്രാർത്ഥനാപൂർവ്വം അവ തിരികെ എടുക്കുന്നു. ആഘോഷവേളയിൽ ദുർഗ്ഗാഷ്ടമി മുതൽ വിജയദശമി വരെയുള്ള ദിവസങ്ങൾ കാണ് പ്രാധാന്യം

Related Posts