ദത്ത് മാഷ് അനുസ്മരണം മാർച്ച് 20-ന് സാഹിത്യ അക്കാദമി ഹാളിൽ

കോസ്റ്റ് ഫോർഡ് ഡയറക്ടറും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന ടി ആർ ചന്ദ്രദത്ത് എന്ന ദത്ത് മാഷിനെ അനുസ്മരിക്കുന്നു. മാർച്ച് 20-ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ കേരള സാഹിത്യ അക്കാദമി ഹാളിലാണ് പരിപാടി. കോസ്റ്റ് ഫോർഡ് ആണ് പരിപാടിയുടെ സംഘാടകർ.

ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദത്ത് മാഷ് സ്മാരക പ്രഭാഷണം നിർവഹിക്കുന്നത് മുൻ ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് ആണ്. കേരള വികസനം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും.

Related Posts