ഡി വൈ എഫ് ഐ നാട്ടിക ബ്ലോക്ക് കമ്മിറ്റി കരിദിനം ആചരിച്ചു.
മെയ് 26 ദേശീയ കരി ദിനത്തിന്റെ ഭാഗമായി, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, മോദി സർക്കാർ നടപ്പാക്കിയ ജനദ്രോഹ നിയമഭേദഗതികൾ പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം, നാട്ടിക ബ്ലോക്ക് കമ്മിറ്റി, നാട്ടിക സെന്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് കരിദിനം ആചരിച്ചു.
പ്രതിഷേധ പരിപാടി ഡി വൈ എഫ് ഐ നാട്ടിക ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പി എസ് ഷജിത്ത് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് പി ആർ നിഖിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ ചിഞ്ചു സുധീർ, നിനോ ഷണ്മുഖൻ എന്നിവർ പങ്കെടുത്തു.