മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തനവുമായി ഡി വൈ എഫ് ഐ വലപ്പാട് മേഖല കമ്മറ്റി.
ഡി വൈ എഫ് ഐ വലപ്പാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തനവും കൊവിഡ് പ്രതിരോധ അണുനശീകരണവും നടത്തി. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖ് ഉദ്ഘാടനം നിർവഹിച്ചു . മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കു 20 വാർഡുകളിലെയും ജനങ്ങൾ പങ്കാളികളാകണമെന്ന് ഷിനിത ആഷിഖ് അഭ്യർത്ഥിച്ചു. സി പി ഐ എം നാട്ടിക ഏരിയ കമ്മിറ്റി അംഗവും, വലപ്പാട് സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായ വി ആർ ബാബു ശുചീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും, സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത ഫ്യുമിഗേഷൻ മെഷീൻ ഡി വൈ എഫ് ഐ മേഖല കമ്മറ്റിക്കു കൈമാറുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങളിൽ സി പി ഐ എം വലപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. കെ. ജിനേന്ദ്രബാബു, സി പി ഐ എം അനവിഴുങ്ങി ബ്രാഞ്ച് സെക്രട്ടറി എ. എസ്. രഞ്ജിത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ വി. എസ്. രമേഷ്, സി. പി. നിഷൻ, രാധാമണി, ഹെഡ് നേഴ്സ് എൽസി തുടങ്ങിയവർ പങ്കെടുത്തു