ഇ ഓഫീസ് സംവിധാനം- ജീവനക്കാര്‍ക്ക് ട്രെയിനിങ് നല്‍കി
തൃശൂർ : ജില്ലയിലെ താലൂക്ക്, ആര്‍ഡിഒ ഓഫീസുകള്‍ ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി റവന്യൂ ജീവനക്കാര്‍ക്ക് ട്രെയിനിങ് സംഘടിപ്പിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ട്രെയിനിങ് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉദ്ഘാടനം ചെയ്തു. പേപ്പറുകളായി ഫയലുകള്‍ സൂക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇ ഓഫീസ് സംവിധാനം സഹായിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഭരണതലത്തില്‍ സുതാര്യത ഉറപ്പാക്കാനും എവിടെ ഇരുന്നുവേണമെങ്കിലും ഫയലുകള്‍ കൈകാര്യം ചെയ്യാനും ഇത് സഹായിക്കുമെന്നും കലക്ടര്‍ അഭിപ്രായപ്പെട്ടു.
ജില്ലാ അഡീഷ്ണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ സി ഡബ്ല്യുയു ബര്‍ക്കിന്‍സ് ട്രെയിനിങിന് നേതൃത്വം നല്‍കി. 35 ജീവനക്കാര്‍ പങ്കെടുത്ത ട്രെയിനിങില്‍ ജൂനിയര്‍ സൂപ്രണ്ട് ബാബു കെ ടി, സപ്പോര്‍ട്ടിങ് എഞ്ചിനീയര്‍മാരായ ആശ പി ദേവി, ജ്യോതിസ്, റോമി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.