ജൂലായ് മുതല്‍ ഇ-പാസ്‌പോര്‍ട്ട്: കരാര്‍ ടി സി എസിന്

ബജറ്റിൽ പ്രഖ്യാപിച്ച ഇ-പാസ്പോർട്ട് വിതരണം ജൂലായ് മാസത്തോടെ തുടങ്ങാനാവുമെന്ന് റിപ്പോർട്ട്. പാസ്പോർട്ട് തയ്യാറാക്കാനാവശ്യമായ സാങ്കേതിക സേവനം ലഭ്യമാക്കാൻ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന് കരാർ ലഭിച്ചു.

വിസ സ്റ്റാമ്പിങ് പോലുള്ളവ തുടരുന്നതിനാൽ കടലാസ് രഹിത പാസ്പോർട്ടായിരിക്കില്ല അവതരിപ്പിക്കുക. അതേസമയം, ഓട്ടോമേഷൻ നടപ്പാക്കുകയുംചെയ്യും. പാസ്പോർട്ടിന്റെ കവറിൽ സുരക്ഷയുമായി ബന്ധപ്പെട്ട ഡാറ്റ എൻകോഡ് ചെയ്ത ചിപ്പ് ഘടിപ്പിച്ചായിരിക്കും ഇത് നടപ്പാക്കുക. നിലവിൽ വിവിധ രാജ്യങ്ങൾ ഇതിനകംതന്നെ ഇത്തരം പാസ്പോർട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്.

എമിഗ്രേഷൻ ക്ലിയറിൻസിനായി ഏറെനേരം കാത്തുനിൽക്കേണ്ടതില്ലെന്നതാണ് ഇ-പാസ്പോർട്ടിന്റെ പ്രത്യേക. ചിപ്പുവഴി സ്കാനിങ് നടക്കുന്നതിനാൽ നിമിഷനേരംകൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാം.

Related Posts