കുന്നംകുളം നഗരസഭയില്‍ ഇ-വേസ്റ്റ് ശേഖരണം ആരംഭിച്ചു
കുന്നംകുളം: നഗരസഭ പരിധിയിലെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവയ്ക്ക് പുറമേ ഇ-വേസ്റ്റ് ശേഖരണവും ആരംഭിച്ചു. മാലിന്യ ശേഖരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അയിനിപ്പുള്ളി രമ പുഷ്‌കരന്റെ വീട്ടില്‍ നിന്നും വാഷിംഗ് മെഷീന്‍ അടക്കമുള്ള ഇ-മാലിന്യങ്ങള്‍ ശേഖരിച്ച് നിര്‍വ്വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, ഹെല്‍ത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി സോമശേഖരന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി എസ് സുജീഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ മോഹന്‍ദാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍
പി എ ദീപ എന്നിവരും ഹരിതകര്‍മ്മ സേനാംഗങ്ങളും പങ്കെടുത്തു. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക്, പേപ്പര്‍, ചില്ല്, തുകല്, തുണി തുടങ്ങി വിവിധ സാധനങ്ങള്‍ ശേഖരിക്കുന്നതിന് കലണ്ടര്‍ തയ്യാറാക്കിയിട്ടുണ്ട്. അജൈവ മാലിന്യശേഖരണ നടപടികള്‍ ഡിജിറ്റലൈസ് ചെയ്യുന്നതോടെ കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ള മാലിന്യശേഖരണം ആരംഭിക്കും.
നഗരസഭ പ്രദേശത്തെ മുഴുവന്‍ വീടുകളില്‍ നിന്നും എല്ലാ തരം ഇ-വേസ്റ്റും ഹരിതകര്‍മ്മ സേന സ്വീകരിക്കുന്നതാണെന്നും പൊതുജനങ്ങള്‍ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.