ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തിന് പിന്നാലെ ഭൂചലനം

അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം നടന്നതിന് തൊട്ടുപിന്നാലെ ജമ്മു കശ്മീരില്‍ ഭൂചലനവും ഉണ്ടായിരിക്കുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായിരിക്കുന്നത്.

ക്ഷേത്രത്തില്‍ തീര്‍ത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്. മേഘവിസ്ഫോടനത്തില്‍ മൂന്ന് ഭക്ഷണശാലകളും 25 ടെന്റുകളും പ്രളയത്തില്‍ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. കുടിങ്ങിക്കിടക്കുന്നവര്‍ക്കായി സൈന്യത്തിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സൈന്യത്തിന്റെ ഹെലികോപ്ടറുകളും രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്.

Related Posts