തുർക്കിയിൽ വീണ്ടും ഭൂചലനം; കെട്ടിടങ്ങൾ തകർന്നു, ആളപായം സ്ഥിരീകരിച്ചിട്ടില്ല
തുർക്കി: തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്നു. ആളപായമുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. മലാത്യ പ്രവിശ്യയിലെ യെസിലിയൂർ നഗരത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫെബ്രുവരി ആറിന് തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും നാശം വിതച്ച ഭൂകമ്പം മലാത്യ പ്രവിശ്യയിലും നാശം വിതച്ചിരുന്നു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇരു രാജ്യങ്ങളിലുമായി 48,000 പേരാണ് മരിച്ചത്. തുർക്കിയിൽ 1,73,000 കെട്ടിടങ്ങളും തകർന്നിരുന്നു.