ജപ്പാനിലെ ഹൊക്കൈഡോയിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി
ടോക്കിയോ: ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിൽ ഭൂചലനം. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേയും ജപ്പാൻ കാലാവസ്ഥാ ഏജൻസിയും അറിയിച്ചു. സുനാമി മുന്നറിയിപ്പില്ല. വടക്കൻ ദ്വീപിലെ നെമുറോ ഉപദ്വീപിൽ 61 കിലോമീറ്റർ (38 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ജപ്പാനിലെ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എർത്ത് സയൻസ് ആൻഡ് ഡിസാസ്റ്റർ റെസിലിയൻസ് അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരാഴ്ചത്തേക്ക് ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. തെക്കുകിഴക്കൻ ഏഷ്യയിലൂടെയും പസഫിക് തടത്തിലുടനീളവും വ്യാപിച്ച് കിടക്കുന്ന തീവ്ര ഭൂകമ്പ പ്രവർത്തനങ്ങളുടെ ഒരു വലയമായ പസഫിക് "റിംഗ് ഓഫ് ഫയറിൽ" സ്ഥിതി ചെയ്യുന്ന ജപ്പാനിൽ ഭൂകമ്പങ്ങൾ സാധാരണമാണ്.