ഇറാനിൽ ഭൂചലനം; തുടർ ചലനങ്ങൾ യുഎഇയിലും
ദുബായ്: ഇറാനിൽ ശക്തമായ ഭൂചലനം. ഭൂകമ്പ മാപിനിയിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ തുടർ ചലനങ്ങൾ യുഎഇയിലും അനുഭവപ്പെട്ടു. മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ കെട്ടിടങ്ങൾ കുലുങ്ങിയതായി റിപ്പോർട്ടുണ്ട്. 7 സെക്കൻഡ് വരെ ചലനം അനുഭവപ്പെട്ടു. വീട്ടു സാധനങ്ങൾ നിരങ്ങി നീങ്ങിയതായി പ്രദേശത്തു താമസിക്കുന്നവർ പറഞ്ഞു. എന്നാൽ, നാശനഷ്ടങ്ങളോ പേടിക്കേണ്ട സാഹചര്യമോ ഇല്ലെന്ന് ദേശീയ ഭൗമ പഠനകേന്ദ്രം വാർത്താ കുറിപ്പിൽ അറിയിച്ചു.