രാജസ്ഥാനിൽ ഭൂചലനം ; 4.1 തീവ്രത രേഖപ്പെടുത്തി
രാജസ്ഥാൻ: രാജസ്ഥാനിലെ ബിക്കാനീറിന് വടക്കു പടിഞ്ഞാറ് ഭാഗത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻ സി എസ്) അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.01 ഓടെയാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തിന്‍റെ ആഴം അടിത്തട്ടിൽ നിന്ന് 10 കിലോമീറ്റർ താഴെയാണെന്ന് എൻ സി എസ് പറഞ്ഞു. ആളപായമോ വസ്തുവകകൾക്ക് കേടുപാടുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.



