താജികിസ്ഥാനിലെ ചൈനാ അതിര്‍ത്തിയില്‍ ഭൂചലനം; 7.3 തീവ്രത രേഖപ്പെടുത്തി

ഷിൻജിങ്: താജികിസ്ഥാനിൽ ചൈന അതിർത്തിയോട് ചേർന്ന പ്രദേശത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് പ്രാഥമികാന്വേഷണത്തില്‍ ചൈനീസ് സ്റ്റേറ്റ് മീഡിയയും സ്ഥിരീകരിച്ചു. ഷിന്‍ജിങ്ങിലെ ഇയിഗുര്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.